തെരുവിൽ ജീവിതം നയിച്ച ഇന്ത്യക്കാരനായ പ്രവാസി സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഒടുവിൽ നാട്ടിലെത്തി


ഏഴ് മാസത്തോളം തെരുവിൽ ജീവിതം നയിച്ച ഇന്ത്യക്കാരനായ പ്രവാസി സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഒടുവിൽ നാട്ടിലെത്തി. മനാമയിലെ ലുലു റോഡിലുള്ള പബ്ലിക്ക് പാർക്കിൽ കഴിഞ്ഞിരുന്ന ഇന്ത്യയിലെ തമിഴ് നാട് സ്വദേശിയായ രാധാകൃഷ്ണൻ വെട്രിവേലിന്റെ ദുരിതജീവിതം കേട്ടറിഞ്ഞ സാമൂഹ്യപ്രവർത്തകനായ അമൽദേവാണ് ഇദ്ദേഹത്തിന്റെ കാര്യത്തിൽ ഇടപ്പെട്ടത്.  ജോലി നഷ്ടപ്പെട്ട്, വരുമാനമില്ലാതെയായപ്പോഴാണ് ഇയാൾ പബ്ലിക്ക് പാർക്കിനെ അഭയം പ്രാപിച്ചത്. എന്നാൽ പാർക്കിലെ വാസത്തിനിടയിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ അടങ്ങിയ ബാഗ് കാണാതായി. നാട്ടിലേയ്ക്കുള്ള തിരിച്ചു പോക്ക് ഇതോടെ ബുദ്ധിമുട്ടിലായി. ഈ വിവരം മനസിലാക്കിയ അമൽദേവ് രാധാകൃഷ്ണന്റെ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ട് നാട്ടിലെ തിരിച്ചറിയൽ രേഖ സംഘടിപ്പിച്ച് എംബസിയുടെ സഹായത്തോടെ ഔട്ട്പാസ് സംഘടിപ്പിച്ചു.

ഇതോടൊപ്പം ഇദ്ദേഹത്തിന്റെ പേരിൽ എമിഗ്രേഷനിലുണ്ടായിരുന്ന 825 ദിനാർ പിഴ അടച്ചതോടെയാണ് നാട്ടിലേയ്ക്കുള്ള യാത്ര സാധ്യമായത്. ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ്, എംബസി ഉദ്യോഗസ്ഥനായ സുരൻ ലാൽ, ഫ്ളൈറ്റ് ടിക്കറ്റ് എടുത്ത് നൽകിയ അണ്ണൈ തമിൾ മൺട്രം പ്രതിനിധ സെന്തിൽ എന്നിവർക്കുള്ള നന്ദിയും അമൽദേവ് രേഖപ്പെടുത്തി.

article-image

asdfaef

You might also like

  • Straight Forward

Most Viewed