സമസ്ത ഗലാലി ഏരിയ കമ്മിറ്റി ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

സമസ്ത ഗലാലി ഏരിയ കമ്മിറ്റി ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് നാസര്‍ ജൗദറിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ഷഹീം ദാരിമി കിനാലൂർ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ഹമീദ് സമാഹിജ്, ഷാജഹാന്‍ കടലായി, ഖാലിദ് അനസ് എന്നിവർ സംസാരിച്ചു.
ഘോഷയാത്രയും മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും മധുര വിതരണവും നടന്നു. ഏരിയ ഓർഗനൈസിങ് സെക്രട്ടറി ഹാരിസ് മുണ്ടേരി സ്വാഗതവും ജോ. സെക്രട്ടറി മുജീബ് കടലായി നന്ദിയും പറഞ്ഞു.
െംമെമ