39ആമത് ജീവസ്പർശം സമൂഹ രക്തദാന ക്യാമ്പ് ഇന്ന്

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 39ആമത് ജീവസ്പർശം സമൂഹ രക്തദാന ക്യാമ്പ് ഇന്ന് രാവിലെ 7 മുതൽ ഉച്ചയ് വരെ സൽമാനിയ്യ മെഡിക്കൽ സെന്ററിൽ നടക്കും. 2009 മുതൽക്ക് ആരംഭിച്ച പദ്ധതിയിലൂടെ ഇതിനകം 5900ലധികം പേരാണ് രക്ത ദാനം നടത്തിയത്. അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ഇവർക്ക് ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്‌സൈറ്റും blood book എന്നപേരിൽ പ്രത്യേക ആപ്പും പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ 33726401 അല്ലെങ്കിൽ 33165242 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
ഇത് സംബന്ധിച്ച വാർത്ത സമ്മേളനത്തിൽ ബ്ലഡ് ഡൊനേഷൻ കോ ഓർഡിനേറ്ററും, കെഎംസിസി വൈസ് പ്രസിഡണ്ടുമായ എപി ഫൈസൽ, ഹെൽത്ത് വിങ് വർക്കിങ് ചെയർമാനും കെഎംസിസി സെക്രട്ടറിയുമായ ഓകെ കാസിം, റഫീഖ് തോട്ടക്കര, അഷ്‌റഫ് മഞ്ചേശ്വരം തുടങ്ങിയവർ പങ്കെടുത്തു.
ertdt