എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഒരുക്കിയ മദീനാ പാഷൻ ശ്രദ്ധേയമായി


എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഒരുക്കിയ മദീനാ പാഷൻ ശ്രദ്ധേയമായി. മൂന്നു സെഷനുകളിലായി സജ്ജീകരിച്ച പരിപാടിക്ക് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ചു.   സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് മുഖ്യാതിഥിയായി എത്തിച്ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി നേതൃത്വം നൽകി.

സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് ശറഫുദ്ദീൻ മൗലവി, റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി റഷീദ് ഫൈസി കമ്പളക്കാട് എന്നിവർ ആശംസകൾ നേർന്നു. മദ്റസ വിദ്യാർഥികളുടെ മദ്ഹ് ഗാനങ്ങളും ആകർഷകമായി. 

article-image

sdfsf

You might also like

  • Straight Forward

Most Viewed