ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ഉർദു ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ഉർദു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ ഭരണസമിതി അംഗം പ്രേമലത എൻ.എസ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാലു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി മത്സരങ്ങൾ നടന്നു.
ചിത്രരചന, കളറിങ് മത്സരങ്ങൾ, കൂടാതെ ഉർദു കവിത പാരായണം, കഥ പറയൽ, പോസ്റ്റർ നിർമാണം, പ്രസംഗം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
േ്ിേ