ഗൾഫ് രാജ്യങ്ങൾക്കും യൂറോപ്യൻ യൂനിയനുമിടയിൽ 2021−2022 കാലയളവിൽ 175 ബില്യൺ ഡോളറിന്‍റെ ചരക്കിടപാടുകൾ നടന്നതായി റിപ്പോർട്ട്

ഗൾഫ് രാജ്യങ്ങൾക്കും യൂറോപ്യൻ യൂനിയനുമിടയിൽ 2021−2022 കാലയളവിൽ 175 ബില്യൺ ഡോളറിന്‍റെ ചരക്കിടപാടുകൾ നടന്നതായി യൂറോപ്യൻ കമീഷൻ ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. യൂറോപ്യൻ യൂനിയൻ, ജി.സി.സി ഏഴാമത് ഫോറം നവംബർ 28ന് ചൊവ്വാഴ്ച മുതൽ ബഹ്റൈനിൽ നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം പരസ്പര സാമ്പത്തിക, വ്യാപാര ഇടപാടുകൾ ശക്തമാക്കുന്നതിന് സഹായകമാവുമെന്ന് കരുതപ്പെടുന്നു.
വ്യാപാര മേഖലകളിലുള്ളവരുടെയും കരാറുകൾ രൂപപ്പെടുത്തുന്നവരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുന്ന ഒന്നായിരിക്കും ഇത്തവണത്തെ ഫോറം. പ ജി.സി.സി രാഷ്ട്രങ്ങളുമായുള്ള സാമ്പത്തിക വ്യാപാര സഹകരണത്തിൽ രണ്ടാം സ്ഥാനമാണ് യൂറോപ്യൻ യൂനിയനുള്ളത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇടപാടുകളിൽ 54 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
േിിേി