തുറാബ് തങ്ങൾക്ക് സ്വീകരണം നൽകി


കോഴിക്കോട് നഗരത്തിൽ നിർമാണത്തിലിരിക്കുന്ന എസ്.എ ടവർ പ്രചരണാർത്ഥം ബഹ്റൈനിലെത്തിയ എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി,. കേരള മുസ്ലിം. ജമാഅത്ത്. ജില്ലാ ജനറൽ സിക്രട്ടറി. അഫ്സൽ മാസ്റ്റർ. കൊളാരി എന്നിവർക്ക് ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ നേതാക്കളുടെ നേതൃത്വത്തിൽ ബഹ്റൈൻ ഇന്റർനാഷനൽ എയർപ്പോർട്ടിൽ സ്വീകരണം നൽകി.

മലബാറിന്റെ വിദ്യാഭ്യാസ സാമൂഹിക ആരോഗ്യ മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികളുടെ ആസ്ഥാനമായി മാറുന്ന ശൈഖ് അബൂ ബക്കർ ടവർ. വിപുലമായ സൗകര്യങ്ങളോടയാണ് നിർമാണം പൂർത്തിയായി ക്കൊണ്ടിരിക്കുന്നത്. 

ഐ.സി.എഫ്. നേതാക്കളായ കെ.സി.സൈനുദ്ധീൻ സഖാഫി, അഡ്വ. എം.സി.അബ്ദുൾ കരീം, അബൂബക്കർ ലത്വീഫി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, വി.പി.കെ. അബൂബക്കർ ഹാജി, മുസ്ഥഫ. ഹാജി കണ്ണപുരം, ഉമർ ഹാജി ചേലക്കര എന്നിവർ സംബന്ധിച്ചു. നാളെ വെള്ളി രാത്രി 9 മണിക്ക്. മുഹറഖ് സുന്നി സെന്ററിൽ നടക്കുന്ന ബുർദ മജ്ലിസിന് സയ്യിദ് തുറാബ് തങ്ങൾ നേതൃത്വം. നൽകും.

article-image

nvb

You might also like

Most Viewed