സ്തനാർബുദ ബോധവൽക്കരണപരിപാടികളുടെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു


സ്തനാർബുദ ബോധവൽക്കരണപരിപാടികളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റിന്റെയും സിത്ര സ്‌പോർട്‌സ് ക്ലബിന്റെയും സഹകരണത്തോടെ അണ്ണെ തമിഴ് മൺട്രം വാക്കത്തോൺ സംഘടിപ്പിച്ചു.  200−ലധികം സ്ത്രീകൾ  വാക്കത്തോണിൽ പങ്കെടുത്തു. പരിപാടിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ടി ഷർട്ടും തൊപ്പിയുമണിഞ്ഞാണ് എല്ലാവരും വാക്കത്തോണിൽ പങ്കെടുത്തത്.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി  ഇഹ്ജാസ് അസ്ലം സി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു.  ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ യൂസഫ് ലോറി പങ്കെടുത്തു. കിംസ് മെഡിക്കൽ സെന്ററിലെ ഇന്റേണൽ മെഡിസിൻ ഡോ. ഹാജിറ ബീഗം സംസാരിച്ചു. അണ്ണെ തമിഴ് മൺട്രം പ്രസിഡൻറ് സെന്തിൽ ജി.കെ, ജനറൽ സെക്രട്ടറി ഡോ. താമരൈ കണ്ണൻ എന്നിവർ നന്ദി രേഖപ്പെടുത്തി.

article-image

േ്ിു

You might also like

  • Straight Forward

Most Viewed