ഫലസ്തീൻ ജനതയെ രാജ്യം പിന്തുണക്കുമെന്ന് കിരീടാവകാശി


ഫലസ്തീൻ ജനതയുടെ സുരക്ഷിതത്വത്തിനും സമാധാനത്തിനുമുള്ള അവകാശത്തെ ബഹ്റൈൻ പിന്തുണക്കുമെന്ന് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് കിരീടാവകാശി ഇക്കാര്യം അറിയിച്ചത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പിന്തുണയും കിരീടാവകാശി ഫലസ്തീൻ പ്രസിഡന്റിനെ അറിയിച്ചു.

ഗസ്സ മുനമ്പിൽ ഭക്ഷണം, വൈദ്യുതി, വൈദ്യസഹായം എന്നിവ ഉറപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം. സമാധാന ശ്രമങ്ങളിലൂടെ ഫലസ്തീൻ പ്രശ്നം പരിഹരിക്കണം എന്ന ആവശ്യവും ബഹ്റൈൻ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ വെച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന പാലസ്തീൻ ജനതയ്ക്കായി ഹെൽപ്പ് ഗാസ എന്ന പേരിൽ ദുരിതാശ്വാസ കാംപെയിനും ബഹ്റൈൻ ആരംഭിച്ചിട്ടുണ്ട്. ബഹ്റൈൻ രാജാവിന്റെ നിർദേശ പ്രകാരം റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ കാംപെയിൻ നടക്കുന്നത്. പാലസ്തീന് അനുകൂലമായി ബഹ്റൈനിലെ വിവിധ ഇടങ്ങളിൽ സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു.

article-image

sdadsddsadsads

You might also like

  • Straight Forward

Most Viewed