ബഹ്റൈനിലെ ബാർബറിൽ പുതിയ പാർക്ക് തുറന്നു


ബഹ്റൈനിലെ ബാർബറിൽ പുതിയ പാർക്ക് തുറന്നു. ബ്ലോക്ക് 526−ലെ ബാർബർ പാർക്ക് ഉദ്ഘാടനം മുനിസിപ്പൽ കാര്യ, കൃഷി മന്ത്രി എഞ്ചിനീയർ വെയ്ൽ ബിൻ നാസർ അൽ മുബാറക് നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പൽ കാര്യ അണ്ടർസെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ ഉൾപ്പെടെയുള്ള വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു.

മൊത്തം 8,484.5 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ കുടുംബങ്ങൾക്കായി ഷേഡുള്ള ഇരിപ്പിടങ്ങൾ, സേവന കെട്ടിടങ്ങൾ, പാർക്കിംഗ് സ്ഥലങ്ങൾ, വികലാംഗർക്കുള്ള സൗകര്യങ്ങൾ എന്നിവ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. 

article-image

zdczc

You might also like

  • Straight Forward

Most Viewed