ഐവൈസിസി ബഹ്റൈൻ പത്താം വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു


ഐവൈസിസി ബഹ്റൈൻ പത്താം വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ അനസ് റഹീം അറിയിച്ചു. ഒക്ടോബർ 13 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വിവിധ കലാ പരിപാടികൾ,പൊതു സമ്മേളനം ഉൾപ്പടെ വിപുലമായിട്ടാണ് സംഘടന പത്താം വാർഷികം ആഘോഷിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി റിസപ്ഷൻ, സ്റ്റേജ്ജ്, ഫുഡ്‌ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഷിബിൻ തോമസ്, ജയഫർ അലി,രതീഷ് രവി എന്നിവരുടെ നേതൃത്വത്തിലാണ് സബ് കമ്മറ്റികൾ പ്രവർത്തിക്കുന്നത്. 

പരിപാടിയിൽ നാട്ടിൽ നിന്നുള്ള കോൺഗ്രസ്‌ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രസിഡണ്ട്‌ ഫാസിൽ വട്ടോളി സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു. 

article-image

xcbvxbv

You might also like

  • Straight Forward

Most Viewed