ലിബിയയിലെ ദുരിതബാധിതർക്ക് ബഹ്‌റൈൻ്റെ 10 ലക്ഷം ഡോളർ സഹായം


3. 11,000ത്തിലധികം ആളുകളുടെ ജീവനപഹരിച്ച ലിബിയയിലെ വെള്ളപ്പൊക്കത്തിന്റെ ഇരകളെ സഹായിക്കാൻ ബഹ്‌റൈൻ 10 ലക്ഷം ഡോളർ മൂല്യമുള്ള സഹായം അയച്ചു. ഭക്ഷണം, മെഡിക്കൽ സാമഗ്രികൾ, പാർപ്പിടത്തിനുള്ള സാമഗ്രികൾ എന്നിവയുൾപ്പെടെ 40 ടൺ സാധനങ്ങളാണ് അയച്ചത്. ഹമദ് രാജാവിന്റെ നിർദേശങ്ങൾപ്രകാരം റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനാണ് സഹായം ശേഖരിച്ചത്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുരിതാശ്വാസസാധനങ്ങളുമായി ലിബിയയിലേക്കു പോയ വിമാനത്തിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സംഘവുമുണ്ടായിരുന്നു. ഇത്തരം ദുരിതങ്ങളുണ്ടാകുമ്പോൾ ബഹ്‌റൈൻ എപ്പോഴും സഹായം നൽകുമെന്ന് ആർ.എച്ച്.എഫ് ട്രസ്റ്റീസ് ബോർഡ് ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു.

ലോകമെമ്പാടുമുള്ള ദരിദ്രരെ സഹായിക്കുക എന്ന ബഹ്റൈൻ രാജാവിന്റെ നിർദേശങ്ങളുടെ തുടർച്ചയാണ് അടിയന്തര സഹായമെന്ന് ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് പറഞ്ഞു.

article-image

asdadsadsads

You might also like

  • Straight Forward

Most Viewed