ബഹ്റൈൻ വനിതാ സുപ്രീം കൗൺസിൽ 22ആം വാർഷികദിനം ആഘോഷിച്ചു


ബഹ്റൈൻ വനിതാ സുപ്രീം കൗൺസിലിന്‍റെ പ്രവർത്തനങ്ങളുടെ ഇരുപ്പത്തിരണ്ടാം വാർഷികദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  പ്രമുഖ വ്യക്തിത്വങ്ങൾ പ്രകീർത്തിച്ചു. ബഹ്റൈൻ വനിതകളുടെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച കഴിഞ്ഞകാല പ്രവർത്തനങ്ങളെ ബഹ്റൈൻ ഭരണാധികാരികൾ പ്രശംസിച്ചു. രാജപത്നി  പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയാണ് ബഹ്റൈൻ വനിതാ സുപ്രീം കൗൺസിൽ ചെയർപേഴ്സൺ.

രാജ്യത്ത് വനിതാ ശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരാൻ വനിതാ സുപ്രീം കൗൺസിലിന്‍റെ പ്രവർത്തനങ്ങൾ വഴി സാധിക്കുമെന്ന് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവാകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. വാർഷിക ദിനത്തിന്റെ ഭാഗമായി വനിതാ സുപ്രീം കൗൺസിലിന്‍റെ ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചു. 

article-image

dydy

You might also like

  • Lulu Exchange
  • Straight Forward

Most Viewed