പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഓണാഘോഷം ഒക്ടോബർ 6ന് നടക്കും
ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഓണാഘോഷം ഒക്ടോബർ 6ന് നടക്കും. അദ്ലിയയിലെ ബാങ്ങ് സാങ്ങ് തായ് ഹോട്ടലിൽ വെച്ച് രാവിലെ 8മണി മുതൽ വൈകീട്ട് 6 മണി വരെ നടക്കുന്ന ആഘോഷത്തിൽ നിരവധി പരിപാടികളും ഓണസദ്യയുമാണ് ഒരുക്കിയിരിക്കുന്നത്. പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ് എന്നിവർക്കൊപ്പം ജയേഷ് കുറുപ്പ് ജനറൽ കൺവീനറും, രഞ്ജു ആർ നായർ ജോയിന്റ് കൺവീനറുമായുള്ള ഓണാഘോഷകമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 39889317 അല്ലെങ്കിൽ 32098162 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
ോൈീോ

