ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോൾ ടീമിൽ ഛേത്രിയും സന്ധുവും ജിങ്കനും


ചൈനയിലെ ഹാംഗ്ഷുവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി, ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു, സെന്‍റർ ബാക്ക് സന്ദേശ് ജിങ്കൻ എന്നിവരെയും ഉൾപ്പെടുത്തി. മൂവരെയും ഒഴിവാക്കിയാണ് നേരത്തെ ടീം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തീരുമാനം വിവാദമായതോടെയാണ് സീനിയർ താരങ്ങളെ ഉൾപ്പെടുത്തിയത്. മൂന്ന് താരങ്ങള്‍ക്ക് സ്‌പെഷല്‍ അക്രഡിറ്റേഷന്‍ നല്‍കണമെന്ന് ഏഷ്യന്‍ ഗെയിംസ് സംഘാടകരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് കല്യാണ്‍ ചൗബേ അറിയിച്ചു.
താരങ്ങളുടെ പേര് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ പതിനഞ്ചായിരുന്നു. അണ്ടര്‍ 23 ടീമാണ് കളിക്കുന്നത്. എന്നാല്‍ നിയമപ്രകാരം മൂന്ന് സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍ ടീം ലിസ്റ്റ് നല്‍കിയപ്പോള്‍ പിഴവ് സംഭിച്ചു. ഇക്കാര്യം പിന്നീട് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഗെയിംസ് സംഘാടക സമിതിയെ ബന്ധപ്പെട്ട് പേര് ഉള്‍പ്പെടുത്തുകയും ചെയ്തു- ചൗബേ പറഞ്ഞു. കെ.പി. രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലെ ഏക മലയാളിതാരം. ഇരുപത്തിമൂന്ന് വയസില്‍ താഴെയുള്ളവര്‍ക്കാണ് ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ കളിക്കാന്‍ അനുമതി.

article-image

asdadsadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed