മനാമ അറബ് മാധ്യമ തലസ്ഥാനം; നന്ദി രേഖപ്പെടുത്തി ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷൻ
മനാമയെ അറബ് മാധ്യമ തലസ്ഥാനമായി അറബ് ഇൻഫർമേഷൻ മന്ത്രിതല സമിതി പ്രഖ്യാപ്പിച്ചതിന് ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി. അഭിപ്രായപ്രകടനത്തിനായി ലഭിക്കുന്ന സ്വാതന്ത്ര്യം കണക്കിലെടുത്താണ് മനാമയ്ക്ക് ഇത്തരമൊരു പദവി ലഭിച്ചതെന്ന് ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്‍റ് ഈസ അശ്ശായിജി വ്യക്തമാക്കി.
ഇതിനായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. മാധ്യമസ്വാതന്ത്ര്യത്തിന് വർധിച്ച പിന്തുണ നൽകുന്ന ബഹ്റൈൻ നയത്തിനുള്ള അംഗീകാരംകൂടിയാണിതെന്നും ബിജെഎ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
dfsdff

