ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ജിദ് ഹഫ്‌സ് യൂണിറ്റ് ഹജ്ജിന്റെ സന്ദേശം എന്ന വിഷയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു

ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ജിദ് ഹഫ്‌സ് യൂണിറ്റ് ഹജ്ജിന്റെ സന്ദേശം എന്ന വിഷയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. ഇബ്നു ഹൈതം സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. ഇസ്‌ലാമിലെ മറ്റ് ആരാധനകളെ അപേക്ഷിച്ച് കൂടുതൽ ശാരീരികാധ്വാനം ആവശ്യമായ ആരാധനയാണ് ഹജ്ജ് കർമമെന്ന് അദ്ദേഹം പറഞ്ഞു.
ബഷീർകാവിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇ.കെ. സലീം നന്ദി പറഞ്ഞു. മലർവാടി കൂട്ടുകാർക്ക് വേണ്ടി നടത്തിയ വിവിധ കലാപരിപാടികൾ, റമദാനിലെ പ്രാർത്ഥനാ മത്സരം എന്നിവയിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ വെച്ച് നടന്നു.
dfgdf