കേരളീയ സമാജം ഇന്ത്യൻ അംബാസഡർക്ക് യാത്രയയപ്പ് നൽകി

ബഹ്റൈനിൽനിന്ന് മടങ്ങുന്ന അംബാസഡർ പീയൂഷ് ശ്രീവാസ്തവക്ക് ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പ് നൽകി. കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ മുൻ തൊഴിൽ കാര്യ മന്തി അബ്ദുൽ നാബി അൽ ഷോലെ, സാമൂഹികകാര്യ അണ്ടർസെക്രട്ടറി സഹാർ അൽ മന്നായി, വിദേശകാര്യ മന്ത്രാലയം പ്രതിനിധി അംബാസഡർ ഫാത്തിമ അബ്ദുല്ല അൽ ധയീൻ, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ അൽ ജുമ, അൽബ സി.ഇ.ഒ. അലി അൽ ബക്കാലി, ഫ്രഞ്ച് അംബാസഡർ ജെറോം കൊച്ചാർഡ്, തായ്‍ലന്റ് അംബാസഡർ പിയാ പക് ശ്രീചരൺ, മോണിക്ക ശ്രീവാസ്തവ, സാമൂഹിക സംഘടന പ്രതിനിധികൾ, വ്യവസായ വാണിജ്യ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
ബഹ്റൈൻ കേരളീയ സമാജം നടത്തിവരുന്ന വിവിധ കലാ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളെ അംബാസഡർ യാത്രയപ്പ് ചടങ്ങിൽ അഭിനന്ദിച്ചു.
dfdfgdfg