ഇന്ത്യ എയ്‌റോ എൻജിൻ സാങ്കേതികവിദ്യ വികസിപ്പിക്കും -ഡോ. ടെസ്സി തോമസ്


എയ്‌റോ എൻജിനുകൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ അധികം താമസിയാതെ ഇന്ത്യ വികസിപ്പിക്കുമെന്നും ഒരു ദശാബ്ദത്തിനുള്ളിൽ വലിയ യാത്രാവിമാനങ്ങൾ രാജ്യത്ത് നിർമിക്കുമെന്നും ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ എയറോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലും അഗ്നി-IV മിസൈലുകളുടെ മുൻ പ്രോജക്ട് ഡയറക്ടറുമായ ഡോ. ടെസ്സി തോമസ് ബഹ്റൈനിൽ പ്രസ്താവിച്ചു. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സംഘടിപ്പിച്ച ലീല ജഷൻമൽ പ്രഭാഷണ പരിപാടിയിൽ ‘വിമൻ ആൻഡ് സയന്റിഫിക് പ്രോഗ്രസ്: എനേബലിങ് ജെൻഡർ ഡൈവേഴ്‌സിറ്റി ഇൻ എയ്‌റോസ്‌പേസ് റിസർച്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. പഠിക്കാൻ തയാറാണെങ്കിൽ ശാസ്ത്രസാങ്കേതികവിദ്യ ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് മികവ് പുലർത്താനും വിജയിക്കാനും കഴിയുമെന്നും ഡോ. ടെസ്സി വ്യക്തമാക്കി.
സീഫിലെ എംബസി പരിസരത്ത് നടന്ന ചടങ്ങിൽ ബഹ്‌റൈൻ നാഷനൽ സ്‌പേസ് സയൻസ് ഏജൻസി സി.ഇ.ഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസിരി വിശിഷ്ടാതിഥിയായിരുന്നു. ഐ.എൽ.എ രക്ഷാധികാരി മോണിക്ക ശ്രീവാസ്തവ സന്നിഹിതയായിരുന്ന ചടങ്ങിൽ ഐഎൽഎ പ്രസിഡണ്ട് ശാരദ അജിത്ത് സ്വാഗതം രേഖപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ടെസി തോമസ് മറുപടിയും നൽകി.
sddsds