റിഫയിൽ 80,000 ദിനാറിന്റെ സ്വർണ്ണാഭരണങ്ങളും പണവും കവർന്നു; യുവതിയും യുവാവും പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ: റിഫയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് ഏകദേശം 80,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ വിദേശികളായ യുവതിയും യുവാവും പിടിയിലായി. ആഫ്രിക്കൻ സ്വദേശികളായ 30-ഉം 34-ഉം വയസ്സുള്ള പ്രതികളെയാണ് ദക്ഷിണ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് പിടികൂടിയത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കവർച്ച സംബന്ധിച്ച പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് ഊർജ്ജിതമായ അന്വേഷണവും തിരച്ചിലും ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകൾക്കും അന്വേഷണങ്ങൾക്കുമൊടുവിലാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചത്. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയതായും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ദക്ഷിണ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

article-image

fvdfsdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed