ഒഴുകും പുസ്തകമേള കാണാൻ ജനപ്രവാഹം' 40,000 പേർ സന്ദർശിച്ചു


ബഹ്റൈനിൽ എത്തിയ ലോഗോസ് ഹോപ്പ് പുസ്തക മേള നാളെ സമാപിക്കും. ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് വെച്ച് നടക്കുന്ന പ്രദർശനം കാണാനായി നാൽപതിനായിരത്തിൽ പരം ആളുകളാണ് എത്തിയത്. അവധിദിവസങ്ങളിലായിരുന്നു കൂടുതൽ പേർ എത്തിയത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നിന്നായി 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിരുന്നത്.

65ലേറെ രാജ്യങ്ങളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരാണ് പുസ്തകമേളയുടെ ഭാഗമായി കപ്പലിലുള്ളത്. ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത് ‘ഗുഡ് ബുക്സ് ഫോർ ഓൾ’ എന്ന ചാരിറ്റബ്ൾ ഓർഗനൈസേഷനാണ്. ബഹ്റൈനിൽ നിന്ന് യാത്ര തിരിക്കുന്ന കപ്പൽ ഇനി ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും.

article-image

adsdsads

You might also like

Most Viewed