ഫുജൈറയിൽ വാഹനാപകടം; ഇരട്ടക്കുട്ടികളും പേരക്കുട്ടിയുമടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം


ഷീബ വിജയൻ


ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഫുജൈറയിലെ കഫ്റ്റീരിയ ജീവനക്കാരനായ സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മിൽ (21), മിസ്‌ന ജുബിൻ (21), പേരക്കുട്ടിയായ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. അപകടസമയത്ത് കുടുംബത്തിലെ ഏഴ് പേർ വാഹനത്തിലുണ്ടായിരുന്നു. ഇവരിൽ പലരും യുഎഇ സന്ദർശനത്തിനായി എത്തിയതായിരുന്നു.

ഫുജൈറ കോടതിക്ക് മുൻപിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കിന് പിറകിലിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം എ.ആർ. നഗർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ ടി.കെ. മൊയ്തീൻകുട്ടി മാഷിന്റെ മകനാണ് സിദ്ദീഖ്.

article-image

sdadsadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed