കൊല്ലം പ്രവാസി അസ്സോസിയേഷൻ 11ആമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസ്സോസിയേഷൻ  കിംഗ് ഹമദ് ഹോസ്പിറ്റൽ  ബ്ലഡ് ബാങ്കിൽ വച്ചു സംഘടിപ്പിച്ച  രക്തദാന ക്യാമ്പ്  ശ്രദ്ധേയമായി. സ്നേഹസ്പർശം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച  11ആമത്തെ രക്ത ദാന ക്യാമ്പിയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കെ.പി.എ  മുഹറഖ്, ഹിദ്ദ്  ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ക്യാമ്പിൽ  കൊല്ലം പ്രവാസികൾ രക്തം ദാനം നടത്തി. വോയിസ് ഓഫ് ആലപ്പി വൈസ് പ്രസിഡൻറ്  അനസ് റഹിം ക്യാമ്പ്  ഉദ്്‌ഘാടനം ചെയ്തു.   

മുഹറഖ്  ഏരിയ പ്രസിഡന്റ്  ഷാഹിൻ മഞ്ഞപ്പാറ അദ്ധ്യക്ഷനായ  ചടങ്ങിൽ  ഹിദ് ഏരിയ പ്രസിഡന്റ് ജോബിൻ സ്വാഗതവും  ബ്ലഡ് ഡൊണേഷൻ കോ−ഓർഡിനേറ്റർ വി.എം  പ്രമോദ് നന്ദിയും  രേഖപ്പെടുത്തി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി  സന്തോഷ് കാവനാട് , അസ്സി. ട്രെഷറർ  ബിനു കുണ്ടറ,  പ്രവാസി ശ്രീ യുണിറ്റ് ഹെഡ്  ജ്യോതി പ്രമോദ് , എന്നിവർ ആശംസകൾ നേർന്നു.  ഹിദ്ദ് ഏരിയ കോ−ഓർഡിനേറ്റർ സ്മിതീഷ്,  മുഹറഖ് ഏരിയ  കമ്മിറ്റി അംഗങ്ങളായ നിഹാസ് നസീർ, അജി അനിരുദ്ധൻ, അജൂബ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

article-image

ിപമപ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed