പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ചെന്ന കേസ്; മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ്


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. 5,25000 രൂപ പിഴയും ഒടുക്കണം. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. കേസില്‍ മോന്‍സന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. പോക്‌സോ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ട എല്ലാ വകുപ്പുകളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.

2019 മേയിലാണ് കേസിനാസ്പദമായ സംഭവം. മോന്‍സന്‍റെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ ജീവനക്കാരി പരാതി നല്‍കിയത്. 2022 മാര്‍ച്ചില്‍ വിചാരണ തുടങ്ങിയ കേസിലാണ് മോന്‍സന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

article-image

sdfdxg

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed