അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ കോൺക്ലേവ് സംഘടിപ്പിക്കുന്നു

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ബഹ്റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സർവിസസിന്റെയും പ്രോപ് യോഗ ആൻഡ് തെറാപ്പി സെന്ററിന്റെയും ആഭിമുഖ്യത്തിൽ യോഗ കോൺക്ലേവ് സംഘടിപ്പിക്കും. ജൂൺ 18ന് വൈകീട്ട് ഏഴിന് ബഹ്റൈൻ ഗോൾഡൻ തുലിപ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ എസ്. വ്യാസ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ എച്ച്.ആർ. നാഗേന്ദ്ര, പ്രോ വൈസ് ചാൻസലർ ഡോ. മഞ്ജുനാഥ് ശർമ, ന്യൂക്ലിയർ സയന്റിസ്റ്റും കഴിഞ്ഞ നാലു പതിറ്റാണ്ടായി യോഗയിലും ആരോഗ്യ പരിപാലന രംഗത്തും സജീവ സാന്നിധ്യവുമായ ഡോ. പരൻ ഗൗഡ, യോഗ വിദഗ്ധ ഡോ. കോമൾ സൈനി എന്നിവർ പങ്കെടുക്കും.
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരിക്കും. ബഹ്റൈനിലെ ആരോഗ്യ, കായിക മന്ത്രാലയത്തിലെ വിദഗ്ദ്ധർ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയിലെയും ബഹ്റൈനിലെയും യോഗ പരിശീലകരുടെ പ്രദർശനവും ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച വാർത്തസമ്മേളനത്തിൽ ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോട്ട,പ്രോപ് യോഗ സ്ഥാപകൻ എഹ്സാൻ അസ്കർ, ബികാസ് പ്രോഗ്രാം ഡയറക്ടർ രുദ്രേഷ് കുമാർ സിങ്, ഓർഗനൈസിങ് സെക്രട്ടറി സന്തോഷ് നാരായണൻ എന്നിവർ പങ്കെടുത്തു.
ോൂാേ