ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവക്ക് വിദേശകാര്യ മന്ത്രാലയം യാത്രയയപ്പ് നൽകി

ബഹ്റൈനിലെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവക്ക് വിദേശകാര്യ മന്ത്രാലയം യാത്രയയപ്പ് നൽകി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ബഹ്റൈനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് അംബാസഡർ നടത്തിയ ശ്രമങ്ങളെ മന്ത്രി പ്രത്യേകം ശ്ലാഘിച്ചു.
ബഹ്റൈനിലെ ജോർഡൻ അംബാസഡർ റാമി സാലിഹ് വരീകാത് അൽ അദ്വാൻ, ഡിേപ്ലാമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഷെയ്ഖ് മുനീറ ബിൻത് ഖലീഫ ആൽ ഖലീഫ, പ്രോേട്ടാകോൾ വിഭാഗം തലവൻ സലാഹ് മുഹമ്മദ് ശിഹാബ്, ഏഷ്യ, പസിഫിക് വിഭാഗം മേധാവി ഫാത്തിമ അബ്ദുല്ല അദ്ദാഇൻ എന്നിവരും യാത്രയപ്പ് യോഗത്തിൽ സംബന്ധിച്ചു.
etsdry