ദി ഇന്ത്യൻ ക്ലബ്− ബിയോൺ മണി മെയ് ക്വീൻ 2023; ഒരുക്കങ്ങൾ പുരോഗമിക്കുന്നു


ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് സംഘടിപ്പിക്കുന്ന മെയ് ക്വീനിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മെയ് 26ന് വൈകീട്ട് 7 മണിക്ക് ഇന്ത്യൻ ക്ലബ്ബ് പരിസരത്ത് വെച്ച് നടക്കുന്ന ‘ദി ഇന്ത്യൻ ക്ലബ്− ബിയോൺ മണി മെയ് ക്വീൻ 2023’ പരിപാടിയിൽ വിഐപികൾ, വിശിഷ്ട വ്യക്തികൾ, ക്ലബ് അംഗങ്ങൾ എന്നിവരുൾപ്പെടെ 1,500−ലധികം പ്രേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ക്ലബ്ബ് വർഷംതോറും സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമാണ് മെയ് ക്വീൻ. വിവിധ രാജ്യങ്ങളിൽ നിന്നായി 16 സുന്ദരികൾ മത്സരിക്കും. ബഹ്റൈനിലെ കലാകാരി അഞ്ജു ശിവദാസ് ആണ് പരിപാടിയുടെ കൊറിയോഗ്രാഫർ. ഷോർട്ട്ലിസ്റ്റ് ചെയ്ത മത്സരാർത്ഥികളെ ഇന്ത്യൻ ക്ലബ്ബിൽ ഗ്രൂമിംഗ് സെഷനുകൾക്ക് വിധേയമാക്കും. മത്സരാർത്ഥികൾ മൂന്ന് റൗണ്ടുകളിലായി (കാഷ്വൽ, എത്നിക്, പാർട്ടി വെയർ) മത്സരിക്കും. കിരീടത്തിനൊപ്പം, ഒന്നാം റണ്ണർ അപ്പ്, രണ്ടാം റണ്ണർ അപ്പ്, മറ്റ് നാല് വ്യക്തിഗത കാറ്റഗറി അവാർഡുകൾ മികച്ച നടത്തം, മികച്ച പുഞ്ചിരി, മികച്ച ഹെയർ ഡൂ പ്രേക്ഷകർ ചോയ്സ്, എന്നിവ വിജയികൾക്ക് നൽകും. പണം, ആഭരണങ്ങൾ, വിമാന ടിക്കറ്റുകൾ ഫാഷൻ ആക്സസറികളും ഗിഫ്റ്റ് ഹാമ്പറുകളും. എന്നിവയുൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും. 2023 മെയ് ക്വീന്റെ ആകെ സമ്മാനത്തുക 5000 ഡോളറായി ഉയർത്തിയിട്ടുണ്ട്. 

സ്പോൺസർമാർക്ക് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിന് വിശാലമായ പ്ലാറ്റ്ഫോം നൽകും. വൈവിധ്യമാർന്ന നൃത്ത പരിപാടികൾ, ലൈവ് മ്യൂസിക്കൽ ബാൻഡ് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed