250 മില്യൺ ഡോളർ നിക്ഷേപവുമായി ബിയോൺ


രാജ്യത്തിന്റെ ഡിജിറ്റൽ വികസനത്തെ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി 250 മില്യൺ ഡോളറിന്റെ നിക്ഷേപവുമായി ബിയോൺ ഗ്രൂപ്പ് രംഗത്ത്. 21,700 കിലോമീറ്റർ നീളത്തിൽ കടലിനടിയിലൂടെ വലിച്ചു കൊണ്ടിരിക്കുന്ന ടെലികമ്യൂണിക്കേഷൻ കേബിൾ പദ്ധതിയുടെ ഭാഗമായാണ് ഈ നിക്ഷേപം നടത്തുന്നത്. തെക്കുകിഴക്കൻ ഏഷ്യ - മിഡിൽ ഈസ്റ്റ്- വെസ്റ്റേൺ യൂറോപ്പ് കൺസോർഷ്യമാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്. ഇതിന്റെ ഭാഗമാണ് ബിയോൺ ഗ്രൂപ്പിന്റെ കീഴിലുള്ള ബാറ്റിൽക്കോ. പദ്ധതി പൂർത്തിയായാൽ 14 രാജ്യങ്ങളുമായുള്ള ബഹ്റൈന്റെ ടെലികമ്യൂണിക്കേ ഷൻ ബന്ധം സുഗമമാകുമെന്ന് ബിയോൺ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീ ഫ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബഹ്റൈൻ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി ജനറൽ ഡയറക്ടർ ഫിലിപ് മാർനിക്, ഏഷ്യ - മിഡിൽ ഈസ്റ്റ്- വെസ്റ്റേൺ യൂറോപ്പ് കൺസോർഷ്യം ചെയർപേഴ്സൻ യു മെങ് ഫൈ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. മിഡിൽ ഈസ്റ്റിനെയും തെക്കു കിഴക്കൻ ഏഷ്യയെയും ബന്ധിപ്പിക്കുന്ന സൂപ്പർ ഹൈവേ കേബിൾ സിസ്റ്റം, ഉയർന്ന ഡേറ്റ വേഗമാണ് നൽകുക.

സെക്കൻഡിൽ 100 ടെറാബൈറ്റിലധികം ഡാറ്റ കൈമാറാനുള്ള ശേഷി ഈ ശൃംഖലയ്ക്ക് ഉണ്ടായിരിക്കും. പ്രാദേശികമായ ഡേറ്റ എക്സ്ചേഞ്ചിനെ ശക്തിപ്പെടുത്താനായി ബിയോണിന്റെ ഉടമസ്ഥതയിൽ അൽ ഖലീ ജ്’ എന്ന പേരിൽ റീജനൽ സബ് സീ കേബിളും നിർമിക്കും. പുതുതായി തുടങ്ങുന്ന ഡേറ്റ ഒയാസിസ് ബഹ്റൈനിലെ ഏറ്റവും വലി യ സാങ്കേതിക കേന്ദ്രമായി വികസിപ്പിക്കുമെന്നും ബിയോൺ ചെയർമാൻ പറഞ്ഞു. ബഹ്റൈന്റെ തെക്കൻ പ്രദേശത്ത് 1,40,000 ച തുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഡേറ്റ ഒയാസിസ് വികസിപ്പിക്കു ന്നത്. ഡേറ്റ ഒയാസിസിലായിരിക്കും രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ ഡേറ്റ സെന്റർ പ്രവർത്തിക്കുക. പ്രദേശത്തെ ഏറ്റവും മികച്ച ടെക്നോളജി ഹബായി ഡേറ്റ സെന്റർ മാറുമെന്നാണ് കരുതപ്പെടുന്നത്. 2026 ലാണ് ഈ പദ്ധതികൾ പ്രവർത്തനത്തിനായി സജ്ജമാവുക. ബീയോണിന് പുറമെ, മാലദ്വീപിലെ ധീരാഗു, ബംഗ്ലാദേശ് സബ്മറൈൻ കേബിൾ കമ്പനി, ഭാരതി എയർടെൽ , ചൈന യൂനികോം, ജിബൂട്ടി ടെലികോം, മൊബിലി , മറഞ്ച് , പി.സി.സി.ഡബ്ല്യു ഗ്ലോബൽ, സിംഗ്ൽ , ശ്രീലങ്ക ടെലികോം, ടെലികോം ഈജിപ്ത്, ടി.എം, ടെലിൻ , ട്രാൻസ് വേൾഡ് അസോസിയേറ്റ്സ് എന്നിവയും കൺസോർഷ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.

article-image

sgdfg

You might also like

Most Viewed