സൈബർ ചതികുഴികളിൽ കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം

സമൂഹമാധ്യമങ്ങളിലും ഇലക്ട്രോണിക് ഗെയിംസ് ആപ്പുകളിലും ഒളിഞ്ഞിരിക്കുന്ന ചതികുഴികളെ കുറിച്ച് കുട്ടികളെ രക്ഷിതാക്കൾ ബോധവത്കരിക്കണമെന്ന് ബഹ്റൈൻ അഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഫോർ ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് കീഴിലെ ചൈൽഡ് സൈബർ പ്രൊട്ടക്ഷൻ യൂണിറ്റാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കുട്ടികളുടെ സ്വകാര്യ ഫോട്ടോയും വിഡിയോയും കൈവശപ്പെടുത്തിയശേഷം ബ്ലാക്ക് മെയിലിങ്ങിനുവിധേയമാക്കുന്ന സംഭവങ്ങൾ സമീപകാലത്ത് വർദ്ധിച്ചു വരുന്നുണ്ടെന്നും വ്യാജ പേരും ഫോട്ടോയും പ്രൊഫൈലും ഉപയോഗിച്ചാണ് കുട്ടികളുമായി സൈബർ തട്ടിപ്പുക്കാർ സൗഹൃദം സ്ഥാപിക്കുന്തെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തിനു പുറത്ത് നിന്നുള്ള അഞ്ജാതരാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി നടത്തുന്നത്. സംശയാസ്പദമായ സംഭവങ്ങൾ ഉണ്ടായാൽ 992 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണേണ്ടതാണ്.
ryrd