വ്യോമമേഖലയിലെ സഹകരണത്തിന് ബഹ്റൈനും കൊറിയയും കരാർ ഒപ്പുവെച്ചു

വ്യോമമേഖലയിലെ സഹകരണത്തിന് ബഹ്റൈനും കൊറിയയും കരാർ ഒപ്പുവെച്ചു. കൊറിയ സന്ദർശിച്ച ബഹ്റൈൻ വ്യാപാര, വ്യവസായി മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവും കൊറിയൻ വിദേശകാര്യ മന്ത്രി പാർക് ജീനും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ഏവിയേഷൻ മേഖലയിൽ ബഹ്റൈനുള്ള സ്ഥാനം അടയാളപ്പെടുത്തുന്നതാണ് സഹകരണം.
ചടങ്ങിൽ വ്യാപാര, വാണിജ്യ മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ, വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യ−പസഫിക് കാര്യ വിഭാഗം മേധാവി ഫാതിമ അബ്ദുല്ല അദ്ദാഇൻ എന്നിവരും സന്നിഹിതരായിരുന്നു.
dsg