സമാജം ചിൽഡ്രൻസ് വിങ്ങ് ഉദ്ഘാടനം മധുപാൽ നിർവഹിക്കും

സമാജം ചിൽഡ്രൻസ് വിങ്ങ് ഉദ്ഘാടനം നടനും, എഴുത്തുകാരനും, സംവിധായകനുമായ മധുപാൽ നിർവഹിക്കും. ബഹ്റൈൻ കേരളീയ സമാജം 2023 − 2024 ലേക്കുള്ള കുട്ടികളുടെ വിഭാഗം ഭരണാസമിതിയുടെ സ്ഥനാരോഹണ ചടങ്ങ് മെയ് 18 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗോപു അജിത് പ്രസിഡണ്ട്, അനിക് നൗഷാദ് സെക്രട്ടറി, മിലൻ വർഗീസ് ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള 16 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയാണ് മെയ് 18ന് ചുമതല ഏൽക്കുന്നത്.
സാറ സാജൻ , സംവൃത് സതീഷ്, ഹിരൺമയി അയ്യപ്പൻ, മീനാക്ഷി ഉദയൻ, റിയ റോയ്, ശ്രേയസ് രാജേഷ് , മിത്ര പാർവതി, വൈഷ്ണവി സന്തോഷ്, ദിൽന മനോജ്, ഐഡൻ മാതെൻ ബിനു , ആയിഷ നിയാസ്, രോഹിത് രാജീവ്, നിദിൽ ദിലീഷ് എന്നിവരാണ് മറ്റ് ഭാരവാഹികൾ. മനോഹരൻ പാവറട്ടി കൺവീനറായ കുട്ടികളുടെ പാട്രൺ കമ്മിറ്റിയും ചുമലയേൽക്കും. കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
rter