പുതിയ ആസ്ഥാനമന്ദിരത്തിലേയ്ക്ക് മാറാൻ ഒരുങ്ങി ഐൽഎ ബഹ്റൈൻ

ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പുതിയ ആസ്ഥാനത്തേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നു. നിലവിൽ ഹൂറയിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ സിഞ്ചിലെ ന്യൂ മിലെനിയം സ്കൂളിന് സമീപത്ത് വിശാലമായ സൗകര്യങ്ങളോടു കൂടിയ ആസ്ഥാനത്തിലേയ്ക്കാണ് മാറുന്നത്. അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹ റിക്രിയേഷൻ സെന്ററിന്റെ വിപുലീകരണത്തിനും പുതിയ ആസ്ഥാനം സഹായകമാകും. വിവിധ രാജ്യക്കാരായ 17ഓളം വിദ്യാർത്ഥികളാണ് സ്നേഹ റിക്രിയേഷൻ സെന്ററിൽ പരിശീലനത്തിനായി എത്തുന്നത്.
68 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സംഘടനയുടെ നേതൃത്വത്തിൽ മെയ് 19ന് വെള്ളിയാഴ്ച്ച കേരളീയ സമാജത്തിൽ വെച്ച് ആനന്ദ് ബസാർ എന്ന പേരിൽ വിനോദപരിപാടികൾ സംഘടിപ്പിക്കുമെന്ന് വാർത്തസമ്മേളനത്തിൽ ഐഎൽഎ പ്രസിഡണ്ട് ശാരദ അജിത്ത് പറഞ്ഞു. രാവിലെ പത്ത് മണി മുതൽ വൈകീട്ട് പത്ത് മണി വരെ നടക്കുന്ന പരിപാടിയിൽ സ്റ്റാളുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ 36611041 എന്ന നമ്പറിലാണ് ബന്ധപ്പടേണ്ടത്. പ്രശസ്ത കഥക് കലാകാരൻ കുമാർ ശർമ്മയുടെ നൃത്തപരിപാടിയും ഇതോടൊപ്പം അരങ്ങേറും.
ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പുതിയ ആസ്ഥാനത്തേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നു. നിലവിൽ ഹൂറയിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ സിഞ്ചിലെ ന്യൂ മിലെനിയം സ്കൂളിന് സമീപത്ത് വിശാലമായ സൗകര്യങ്ങളോടു കൂടിയ ആസ്ഥാനത്തിലേയ്ക്കാണ് മാറുന്നത്
gghghfgh