ഈദ് വിനോദയാത്ര ശ്രദ്ധേയമായി


ദിശ സെന്റർ ബഹ്റൈൻ ഈദ് അവധി ദിനത്തിൽ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി. ബഹറൈനിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളും ബാചിലേഴ്‌സും ആണ് യാത്രയിൽ പങ്കെടുത്തത്.   ജുഫൈറിലെ ഗ്രാൻഡ് മോസ്ക്, ദിൽമുനിയ മാൾ, മറീന ബീച്ച്, മാൽകിയ ബീച്ച്, ഒട്ടക പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.

യാത്രയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.  ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, മൊയ്തു, ഷമീം, ഫസലുറഹ്മാൻ, ജലീൽ, ഹാഷിം, സമീറ നൗഷാദ്, റഷീദ സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.

article-image

ewtrwt

You might also like

  • Lulu Exchange
  • Straight Forward

Most Viewed