പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഒന്നാം വാർഷികം ആഘോഷിച്ചു

ബഹ്റൈനിലെ പ്രവാസി ലീഗൽ സെല്ലിന്റെ ഒന്നാ വാർഷികാഘോഷം കാൾട്ടൺ ഹൊട്ടലിൽ വെച്ച് നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിയായിരുന്നു.പി. എൽ സി. സ്ഥാപകനും ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാം, ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ബൊക്കാമസ്, തൊഴിൽ മന്ത്രാലയം സേഫ്റ്റി ആൻഡ് ഗൈഡൻസ് മേധാവി ഹുസൈൻ അൽ ഹുസൈനി, വിവിധ എംബസി പ്രതിനിധികൾ, കമ്മ്യൂണിറ്റി നേതാക്കൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരും സന്നിഹിതരായിരുന്നു.
പി. എൽ. സി ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. പരിപാടിയുമായി ബന്ധപ്പെട്ട് ജോസ് എബ്രഹാം, മാധവൻ കല്ലത്ത്, താരിഖ് അൽ ഔൻ എന്നിവർ പൊതുവായ നിയമ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. പിഎൽസി ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി സുഷമ ഗുപ്ത നന്ദി പറഞ്ഞു.
wetewte