ബഹ്‌റൈൻ ബാലഭാരതി സംഘടിപ്പിച്ച സാംസ്കാരിക ഉത്സവം 2023 സമാപിച്ചു


മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏപ്രിൽ 21 ന് ആരംഭിച്ച  ആധ്യാത്മിക പരിപാടികളോടെയാണ് സാംസ്കാരിക ഉത്സവത്തിന്തുടക്കം കുറിച്ചത്.  പ്രത്യേക പൂജകളും വിഷുക്കണിയും  സംസ്കൃത ശ്ലോക പാരായണവും മനാമ ക്ഷേത്രത്തിൽ നടന്നു.  തുടർന്ന് ഏപ്രിൽ 28ന്  ബഹ്‌റൈൻ  ഇന്ത്യൻ സ്കൂൾ  ഓഡിറ്റോറിയത്തിൽ കുട്ടികളുടെ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. 

വെള്ളിയാഴ്ച രാവിലെ  11 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ പ്രതിനിധികളും ബാലഭാരതി ആധികൃതരും  പങ്കെടുത്തു. അൽ മോയിദ് കമ്പനിചീഫ് ഓപ്പറേറ്റിങ് ഓഫീസർ ലോഹിതദാസ് മുഖ്യ പ്രഭാഷണം നടത്തി.

സമ്മേളനത്തിനു ശേഷം 60ലധികം സ്ത്രീകൾ  പങ്കെടുത്ത മെഗാ  തിരുവാതിര അരങ്ങേറി. ഭാരതീയ പുരാണങ്ങളെയും, സ്വാതന്ത്ര്യ സമര ചരിത്രത്തെയും ആസ്പദമാക്കി തയാറാക്കിയ  കലാപരിപാടികളിൽ  നൂറോളം ബാലഭാരതി കുട്ടികൾ പങ്കെടുത്തു. കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരെ ബാലഭാരതി  പ്രതിനിധികൾ മൊമെന്റോ നല്കി ആദരിച്ചു.

article-image

ery7drt

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed