ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് ദാർ അൽ ശിഫാ മെഡിക്കൽ സെന്റർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് ദാർ അൽ ശിഫാ മെഡിക്കൽ സെന്റർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് ഒന്നിനു ദാർ അൽ ശിഫാ ഹൂറ ബ്രാഞ്ചിൽ (ഗോൾഡൻ സാൻഡ്‌സ് ബിൽഡിങ്) രാവിലെ ഏഴുമുതൽ ഉച്ചക്ക് 12വരെയാണ് ക്യാമ്പ്. തുച്ഛ വേതനക്കാരായ സാധാരണക്കാർക്ക് ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, എസ്.ജി.പി.ടി, SPO2, രക്ത സമ്മർദം, ബി.എം.ഐ തുടങ്ങിയ ടെസ്റ്റുകളും ഗൈനക്കോളജി, ഓർത്തോപീഡിക്, ചർമരോഗവിഭാഗം, ഇ.എൻ.ടി, ദന്തരോഗ വിഭാഗം തുടങ്ങിയ സ്പെഷലിസ്റ്റ് ഡോക്ടർ കൺസൽട്ടേഷനും ജനറൽ ഡോക്ടർ കൺസൽട്ടേഷനും സൗജന്യമാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരാഴ്ചക്കുള്ളിൽ ഡോക്ടറെ സൗജന്യമായി സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 16161616 എന്ന നപ്റിൽ ബന്ധപ്പെടാവുന്നതാണ്.
dsfgds