ഈജിപ്തിൽ ‘ദി കിങ്ഡം ഓഫ് ബഹ്‌റൈൻ പ്രഖ്യാപനം’ നടന്നു

കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോ എക്‌സിസ്റ്റൻസിന്റെ ആഭിമുഖ്യത്തിൽ ഈജിപ്തിൽ ‘ദി കിങ്ഡം ഓഫ് ബഹ്‌റൈൻ പ്രഖ്യാപനം’ നടന്നു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ലോക സമാധാനത്തിനുള്ള നിർദേശങ്ങൾ അടങ്ങിയതാണ് പ്രഖ്യാപനം. സമാധാനപരമായ സഹവർത്തിത്വമാണ് കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോ എക്‌സിസ്റ്റൻസ് മുന്നോട്ടുവെക്കുന്നത്.
മതസ്വാതന്ത്ര്യം, മതാന്തര സംവാദം, സമാധാനപരമായ സഹവർത്തിത്വം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദം, അക്രമം, വിദ്വേഷം എന്നിവക്കെതിരെ പോരാടുകയുമാണ് ലക്ഷ്യം. കെയ്റോയിൽ നടന്ന ചടങ്ങിൽ ശൂറ കമ്മിറ്റിയുടെ യുവജനകാര്യ സമിതി ചെയർപേഴ്സൻ സബീല ഖലീഫ ആൽ ഫദല സംസാരിച്ചു. അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം നിരവധിപേർ പങ്കെടുത്തു.
w45e464e