ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ഏപ്രിൽ 16 മുതൽ 20 വരെ ‘ആരോഗ്യ, സുരക്ഷ, പരിസ്ഥിതി സംരക്ഷണ വാരം’ ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ഏപ്രിൽ 16 മുതൽ 20 വരെ ‘ആരോഗ്യ, സുരക്ഷ, പരിസ്ഥിതി സംരക്ഷണ വാരം’ ആഘോഷിച്ചു. ആരോഗ്യ, പരിസ്ഥിതി സംരക്ഷണ വാരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കുകൊണ്ടു. ചെടികൾ വളർത്തുക, പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുക തുടങ്ങിയവ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയോടുള്ള പ്രതിബദ്ധത മെച്ചപ്പെടുത്തുന്നതിന് സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്ന് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.
സ്‌കൂളിൽ ആരോഗ്യ−സുരക്ഷിതത്വ ബോധവത്കരണ വാരാചരണം മികച്ച രീതിയിൽ സംഘടിപ്പിച്ച റിഫ സ്‌കൂൾ ടീമിനെ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണസമിതി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
cvbjnbvm