ഉത്തർപ്രദേശ് മുൻ എം.എൽ.എ മുഖ്താർ അൻസാരിക്ക് 10 വർഷം തടവ്

1996ലെ ഗുണ്ടാ കേസിൽ ഉത്തർപ്രദേശിൽ മുൻ എം.എൽ.എയും നിരവധി ക്രിമിനൽ കേസിൽ പ്രതിയുമായ മുഖ്താർ അൻസാരിക്ക് 10 വർഷം തടവ്. ഗാസിപൂർ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ, അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
കൊലപാതകം, തട്ടിക്കൊണ്ടു പോകൽ അടക്കം 40ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ മുഖ്താർ അൻസാരി നിലവിൽ ലക്നോ ജയിലിലാണ്.
പുപരുപര