മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു, മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടന്ന ഇഫ്താർ രാവിൽ നിരവധി പേർ പങ്കെടുത്തു. ഇഫ്താറിന് ശേഷം നടന്ന സ്നേഹ സംഗമത്തിൽ പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷത വഹിച്ചു. ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് കെ സ്വാഗതം ആശംസിച്ച പരിപാടിയിൽ കോയ കളരാന്തിരി മൗലവി റമദാൻ സന്ദേശം നൽകി.
രക്ഷധികാരി എബ്രഹാം ജോൺ, ബഷീർ അമ്പലായി, ട്രഷറർ ബാബു എം കെ എന്നിവർ ആശംസകൾ നേർന്നു, ഇഫ്താർ കമ്മറ്റി കൺവീനർ അബ്ദുൽ റഹുമാൻ കാസർകോട് നന്ദി പറഞ്ഞു.
rtuyrt