ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സഹകരണം ശക്തമാക്കും; മന്ത്രി മുഹമ്മദ് ആൽ കാബി

ഗതാഗത രംഗത്തും ടെലികമ്യൂണിക്കേഷൻ രംഗത്തും ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ആൽ കാബി. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അംബാസഡർ പിയൂഷ് ശ്രീവാസ്തവ അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഭാവി വികസനം ലക്ഷ്യമാക്കി കുതിപ്പ് നടത്തുന്ന ബഹ്റൈന് ആശംസകളും നേർന്നു.
dfghfdhhf