പ്രവാസി വെൽഫയർ മനാമ സോൺ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു


പ്രവാസി വെൽഫയർ മനാമ സോൺ പുനഃസംഘടിപ്പിച്ചു. അബ്ദുല്ല കുറ്റ്യാടി പ്രസിഡൻ്റായും റാഷിദ് കോട്ടക്കൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. അനസ് കാഞ്ഞിരപ്പള്ളി വൈസ് പ്രസിഡന്റ്, അനിൽ കുമാർ തിരുവനന്തപുരം അസി. സെക്രട്ടറി, ജാഫർ പൂളക്കൽ ഓർഗ്ഗനൈസിംഗ് സെക്രട്ടറി, സജീബ് കെ ട്രഷറർ, സഫീർ പ്രവാസി സെൻറർ സെക്രട്ടറി, അസ്‌ലം വേളം, ബഷീർ വൈക്കിലശ്ശേരി, ഹരിലാൽ, റാസിഖ്, മുസ്തഫ, ലത്തീഫ് കടമേരി, മൻസൂർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. സോണൽ പ്രസിഡൻ്റ് നൗമൽ റഹ്മാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി കാഞ്ഞിരപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി വെൽഫയർ പ്രസിഡന്റ് ബദറുദീൻ പൂവാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

article-image

khjhvjhv

You might also like

Most Viewed