ബഹ്‌റൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ റേഡിയേഷൻ വിമുക്തമെന്ന് ആരോഗ്യമന്ത്രി

ബഹ്‌റൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ റേഡിയോ ആക്ടിവ് പദാർഥങ്ങൾ അടങ്ങിയതല്ലെന്ന് ഉറപ്പുവരുത്താൻ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ് വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന രാജ്യത്ത് നിന്നുള്ള ആരോഗ്യ സർട്ടിഫിക്കറ്റും ഉള്ളടക്കം, ചേരുവകൾ, തയാറാക്കൽ, നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇത് ഇല്ലാത്തവ നിരോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ സംബന്ധിച്ച ശൂറ കൗൺസിൽ അംഗം ഹമദ് അൽ നുഐമിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ലാബ് പരിശോധനകളിൽ പരാജയപ്പെടുന്ന ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നയാളുടെ ചെലവിൽ നശിപ്പിക്കപ്പെടുകയോ മടക്കിയയക്കുകയോ ചെയ്യും. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസിയുടെയും ശിപാർശകളുടെ അടിസ്ഥാനത്തിൽ അനുവദനീയമായ റേഡിയേഷനുള്ള ഭക്ഷ്യപദാർഥങ്ങൾ അനുവദനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
fdgdfgdfg