പ്രവാസികൾ പണമയക്കുമ്പോൾ നികുതി ഈടാക്കണമെന്ന നിർദേശവുമായി ബഹ്റൈൻ എംപിമാർ


ബഹ്റൈനിൽ നിന്ന് പ്രവാസികൾ അവരുടെ രാജ്യത്തേക്ക് അയക്കുന്ന പണത്തിന് ടാക്സ് ഈടാക്കണമെന്ന ആവശ്യവുമായി പാർലിമെന്റ് എംപിമാർ രംഗത്ത്. ഇരുന്നൂറ് ദിനാറിന് താഴെ അയക്കുമ്പോൾ ഒരു ശതമാനവും, ഇരുന്നൂറ്റിഒന്ന് മുതൽ നാനൂറ് ദിനാർ വരെ അയക്കുമ്പോൾ രണ്ട് ശതമാനവും, നാനൂറിന് മുകളിൽ അയക്കുമ്പോൾ മൂന്ന് ശതമാനവും ടാക്സ് ഈടാക്കണമെന്നാണ് ഇവരുടെ ആവശ്യം. പണം അയക്കുന്ന എക്സ്ചേഞ്ചുകളിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒരു വർഷം ഒരു ബില്യൺ ദിനാറിലധികമാണ് പ്രവാസികൾ അവരുടെ രാജ്യങ്ങളിലേയ്ക്ക് അയക്കുന്നതെന്നും എംപിമാർ സൂചിപ്പിച്ചു. 

article-image

a

You might also like

  • Straight Forward

Most Viewed