അൽ ഫത്തേഹ് ഹൈവേ പദ്ധതി നിർമ്മാണം പുരോഗമിക്കുന്നു
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹൈവേ പ്രൊജക്ടുകളിൽ ഒന്നായ അൽ ഫത്തേഹ് ഹൈവെ നിർമ്മാണം പദ്ധതി പ്രകാരം മുന്നേറുകയാണെന്നും, 56 ശതമാനത്തോളം ജോലികൾ പൂർത്തിയായെന്നും പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം അൽ അവാജ് വ്യക്തമാക്കി. നിലവിൽ ഇത് വഴി ദിവസവും കടന്നു പോകുന്ന 87000 വാഹനങ്ങൾ എന്നത് പുതിയ ഹൈവേ നിർമ്മാണത്തോടെ 1,40,000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണത്തിന്റെ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടിന് വേണ്ടി 29 ദശാംശം ആറ് ആറ് മില്യൺ ദിനാറാണ് ചിലവഴിക്കുന്നത്.
2021 ഏപ്രിൽ മാസം മുതൽ പ്രവർത്തനം ആരംഭിച്ച ഹൈവെ നിർമ്മാണ് 2024 ഏപ്രിൽ മാസത്തോടെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ സൗദി ഫണ്ട് ഫോർ ഡവല്പമെന്റിന്റെ സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്.
a
