ഹംഗറി പ്രസിഡന്റ് കാതലിൻ നൊവാകിന് ബഹ്റൈനിൽ ഉജ്വല സ്വീകരണം


ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഹംഗറി പ്രസിഡന്റ് കാതലിൻ നൊവാക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുമായി സന്ദർശനവേളയിൽ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സഹകരണം വർധിപ്പിക്കാൻ ജനങ്ങൾക്ക് മികച്ച അവസരം സൃഷ്ടിക്കുവാൻ സഹായിക്കുന്ന വിവിധ കരാറുകളും ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിട്ടുണ്ട്.

ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഹംഗറി പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണം നൽകിയത്. ഹംഗറിയും ബഹ്റൈനും തമ്മിലുള്ള ശക്തമായ സഹകരണവും ഉഭയകക്ഷി ബന്ധവും ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഹംഗറി പ്രസിഡന്റ് കാതലിൻ നൊവാക് നടത്തുന്ന ശ്രമങ്ങൾ പരിഗണിച്ച് ‘ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ-ഫസ്റ്റ് ക്ലാസ്’ പദവി ഹമദ് രാജാവ് ഹംഗറി പ്രസിഡന്റിന് സമ്മാനിച്ചു. വിദേശ രാഷ്ട്രത്തലവന്മാർക്ക് നൽകുന്ന ഹംഗറിയുടെ ഉന്നത പുരസ്കാരം പ്രസിഡന്റ് ഹമദ് രാജാവിനും സമ്മാനിച്ചു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed