പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്നത് കേരളത്തിന് അപമാനമെന്ന് പിസി ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി മുൻ എംഎൽഎ പി.സി. ജോർജ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ പിണറായിയും കസ്റ്റഡിയിലാകാൻ സാധ്യതയുണ്ടെന്ന് ജോർജ് പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളിൽ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടരുന്നത് കേരളത്തിന് അപമാനമാണ്. കേരളത്തിലെ ഓരോ പൗരനേയും ഒന്നര ലക്ഷം രൂപ കടക്കെണിയിലാക്കിയ പിണറായി വിജയൻ ഭരണത്തെ ആഘോഷമാക്കുകയാണെന്നും ജോർജ് വിമർശിച്ചു.
wett