ഡോപ്പ എൻട്രൻസ് പരിശീലനം ബഹ്റൈനിൽ
മെഡിക്കൽ എൻട്രൻസ് രംഗത്ത് കേരളത്തിൽ നിന്നുള്ള പ്രമുഖ സ്ഥാപനമായ ഡോപ്പ എന്നറിയപ്പെടുന്ന ഡോക്ടേഴ്സ് ഓൺ പ്രിപ് അക്കാദമിയാണ് ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സക്സസ് സ്റ്റെപ്പുമായി ചേർന്നാണ് ബഹ്റൈനിൽ പരിശീലന പരിപാടി ആരംഭിക്കുന്നതെന്ന് ഡോപ്പ ഡയറക്ടർ മുനീർ മരക്കാർ, സക്സസ് സ്റ്റെപ് സെന്റർ ഹെഡ് അനീഷ് നിർമലൻ, സെന്റർ കോഓഡിനേറ്റർ കെ.സി. സതീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2019ൽ കേരളത്തിൽ പ്രവർത്തനമാരംഭിച്ച ഡോപ്പയിൽ നിലവിൽ അയ്യായിരത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഗ്രേഡ് ഏഴ്, എട്ട്, ഒമ്പത്, 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കുള്ള കോഴ്‌സുകളാണ് ഇവർ നൽകുന്നത്. സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നതിനായി ഏപ്രിലിൽ ബഹ്റൈനിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് പരീക്ഷ നടത്തുമെന്നും, മെഡിക്കൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വെബിനാറും സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു. . കൂടുതൽ വിവരങ്ങൾക്ക് 36939596, 66942414 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
a



