ഭൂകമ്പദുരിതബാധിതർക്ക് സഹായമെത്തിച്ച് ബഹ്റൈൻ


തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ബഹ്റൈനിലെ റോയൽ ഹ്യുമാനെറ്റേറിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശേഖരിക്കപ്പെട്ട സാധനങ്ങളുമായി റോയൽ ഹ്യുമാനെറ്റേറിയൻ ഫണ്ട് സെക്രട്ടറി ജനറൽ ഡോ മുസ്തഫ അൽ സഈദിന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘം യാത്ര തിരിച്ചു. ഇന്നലെ രാവിലെ ബഹ്റൈൻ വിമാനത്താവളത്തിൽ ഇവർക്ക് തുർക്കി അംബാസഡർ എസിൻ കാക്കിൽ അടക്കമുള്ള പ്രമുഖർ യാത്രയപ്പ് നൽകി. നാൽപത് ടൺ സാധനങ്ങളാണ് തുർക്കിയിലേയ്ക്ക് അയച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ സിറിയയിലേയ്ക്കും സാധനങ്ങൾ അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed