ബഹ്റൈൻ നവകേരള സംവാദ സദസ്സ് സംഘടിപ്പിച്ചു


വർത്തമാന കാല ഇന്ത്യയിലെ ഭരണഘടനയും ഗാന്ധിയും എന്ന വിഷയത്തെ അധികരിച്ച് ബഹ്റൈൻ നവകേരള സംവാദ സദസ്സ് സംഘടിപ്പിച്ചു. റിപ്പബ്ളിക് ദിനത്തിന്റെയും ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിന്റെയും ഭാഗമായി സൽമാനിയ സിംസ് ഹാളിൽ നടത്തിയ സംവാദ  സദസ്സിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുത്തു. പ്രസിഡന്റ് എൻ.കെ.ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംവാദ സദസ്സിൽ ജനറൽ സെക്രട്ടറി എ.കെ. സുഹൈൽ വിഷയം അവതരിപ്പിച്ചു. കോ ഓർഡിനേഷൻ കമ്മിറ്റി അംഗം എസ്.വി. ബഷീർ മോഡറേറ്ററായിരുന്നു.

ലോക കേരള സഭാഗം ഷാജി മൂതല , ബഹ്റൈൻ പ്രതിഭ പ്രസിഡണ്ട് ജോയ് വെട്ടിയാടൻ, ഒ.ഐ.സി.സി പ്രതിനിധി സൽമാൻ ഫാരിസ്, കെഎംസിസി പ്രതിനിധി ശംസുദ്ദീൻ വെള്ളിക്കുളങ്ങര,ആം ആദ്മി ബഹ്റൈൻ പ്രതിനിധി  പങ്കജ് നാഭൻ, ഇ.എ.സലിം, സജി മാർക്കോസ്, ഫിറോസ് തിരുവത്ര,ദീപ ജയചന്ദ്രൻ ,ഗണേഷ് നമ്പൂതിരി, രാമത്ത് ഹരിദാസ് ,രജ്ഞൻ ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രവീൺ മേല്പത്തൂർ, സുനിൽ ദാസ് എന്നിവർ നേതൃത്വം നല്കി.അസീസ് ഏഴാംകുളം സ്വാഗതവും എം.സി.പവിത്രൻ നന്ദിയും പറഞ്ഞു.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed